ഉത്തര്‍പ്രദേശില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ച് തീപിടിച്ച്‌ 22 പേര്‍ വെന്തു മരിച്ചു

ബറേലി: ഉത്തര്‍പ്രദേശില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ച് തീപിടിച്ച്‌ 22 പേര്‍ വെന്തു മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ബറേലിയില്‍ ദേശീയപാത 24-ലിലാണ് അപകടം നടന്നത്. പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള പലരുടേയും നില ഗുരുതരമാണ്.

ന്യൂഡല്‍ഹിയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഗോണ്ട ഡിപ്പോയിലേക്ക് പോകുകയായിരുന്ന സംസ്ഥാന സര്‍ക്കാര്‍ ബസ്സാണ് അപകടത്തില്‍ പെട്ടത്.

ഇടിയെ തുടര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ബസ്സിനും ട്രക്കിനും തീപിടിക്കുകയായിരുന്നു. രാത്രിയായതിനാല്‍ യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു.

ഏതാനും ചിലര്‍ക്ക് മാത്രമാണ് രക്ഷപെടാനായത്. എത്ര പേര്‍ ബസ്സിലുണ്ടായിരുന്നു എന്നും വ്യക്തതമല്ല. മരിച്ച പലരേയും തിരിച്ചറിയാനായിട്ടില്ല.

Top