കോമഡി ചിത്രം ‘ഭയ്യാജി സൂപ്പര്‍ഹിറ്റ്’ പോസ്റ്റര്‍ പുറത്ത് വിട്ട് സണ്ണി ഡിയോള്‍

ന്യൂഡല്‍ഹി: കോമഡി ചിത്രം ഭയ്യാജി സൂപ്പര്‍ഹിറ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സണ്ണി ഡിയോള്‍ പുറത്തു വിട്ടു. ചിത്രത്തില്‍ ഒരു ഗ്യാങ്സ്റ്റര്‍ ലുക്കിലാണ് സണ്ണിയെ കാണാനാവുക. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഭയ്യാജി സൂപ്പര്‍ഹിറ്റിന്റെ പോസ്റ്റര്‍ സണ്ണി ഡിയോള്‍ പുറത്ത് വിട്ടത്.

പ്രീതി സിന്റ, അര്‍ഷാദ് വര്‍സി, ശ്രേയസ്, അമീഷാ പട്ടേല്‍, സഞ്ജയ് മിശ്ര, ബ്രിജേന്ദ്ര കാലാ, ജയ്ദീപ്, മുകുല്‍ ദേവ്, പങ്കജ് ത്രിപാദി, പങ്കജ് ഝാ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. നീരജ് പതക് സംവിധാനം ചെയ്യുന്ന ചിത്രം ചിരാഗ് ധാരിവാള്‍ ആണ് നിര്‍മിക്കുന്നത്. ഒക്ടോബര്‍ 19 ന് ഭയ്യാജി സൂപ്പര്‍ഹിറ്റ് തിയേറ്ററുകളില്‍ എത്തും.

Top