ഖത്തര്‍ ലോകകപ്പ് വരെ ടിറ്റെ തന്നെ ബ്രസീലിന്റെ പരിശീലകന്‍..

tite

ഷ്യയില്‍ നടന്ന ലോകകപ്പ് ഫുട്‌ബോളില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ തന്നെ ബ്രസീല്‍ ടീം പുറത്തായിരുന്നു. ബെല്‍ജിയത്തോടായിരുന്നു മഞ്ഞപ്പടയുടെ പരാജയം. ബ്രസീല്‍ ലോകകപ്പില്‍ നിന്ന് നേരത്തെ പുറത്തായതിനെ തുടര്‍ന്ന് പരിശീലകന്‍ ടിറ്റെ രാജി വെച്ചേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ 2022ല്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് വരെ ടിറ്റെയെ നിലനിര്‍ത്താനാണ് ബ്രസീലിന്റെ തീരുമാനം.

അഡെനോര്‍ ലിയൊനാര്‍ഡോ ബാച്ചിയെന്ന ടിറ്റെയുമായി കരാര്‍ നീട്ടിയതായി ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ അറിയിച്ചു. ടിറ്റെയെക്കൂടാതെ ടീം കോര്‍ഡിനേറ്ററായ എഡു ഗാസ്പറിനെയും തല്‍സ്ഥാനത്തു നിലനിര്‍ത്തിയിട്ടുണ്ട്. ബ്രസീല്‍ ലോകകപ്പില്‍ നിന്നു പുറത്തായ ശേഷവും ടിറ്റെ തന്നെ കോച്ചായി തുടരണമെന്ന് സൂപ്പര്‍ താരം നെയ്മറുള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.

ലോകകപ്പില്‍ നിന്നും ബ്രസീല്‍ നേരത്തേ തന്നെ പുറത്തായ ശേഷം പരിശീലകസ്ഥാനം നിലനിര്‍ത്തുന്ന രണ്ടാമത്തെ കോച്ചാണ് ടിറ്റെ. 2016ല്‍ നടന്ന കോപ്പാ അമേരിക്ക ചാമ്പ്യന്‍ഷിപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ബ്രസീല്‍ പുറത്തായിരുന്നു. ഇതിനു ശേഷമാണ് ടിറ്റെയെ ബ്രസീല്‍ കോച്ചായി നിയമിക്കുന്നത്.

Top