അംഗങ്ങള്‍ എതിര്‍ത്തു; കശ്മീര്‍ ചര്‍ച്ച മുക്കി ചൈന; യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ മാസ്സായി ഇന്ത്യ

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ജമ്മു കശ്മീര്‍ വിഷയം ചര്‍ച്ചയാക്കാന്‍ ശ്രമിച്ച ചൈനയ്ക്ക് തിരിച്ചടി. കൗണ്‍സിലെ സുപ്രധാന അംഗങ്ങള്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനെ എതിര്‍ത്തതോടെ കശ്മീര്‍ വിഷയം ചര്‍ച്ചയില്‍ നിന്നും ചൈന നിശബ്ദം പിന്‍വലിച്ചു.

ഇന്ത്യ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അംഗമല്ലാത്തതിനാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ഇല്ലെന്നാണ് ഇന്ത്യാ ഗവണ്‍മെന്റ് നിലപാട്. ‘ആ മുറിയില്‍ ഞങ്ങള്‍ ഇല്ലാത്തതിനാല്‍ അതേക്കുറിച്ച് പ്രതികരിക്കാന്‍ കഴിയില്ല’, എന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയെ പിന്തുണയ്ക്കുന്ന അംഗങ്ങള്‍ ചൈന വഴിയുള്ള പാക് നീക്കത്തെ പ്രതിരോധിക്കുകയായിരുന്നു.

‘കശ്മീര്‍ സുരക്ഷാ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യില്ല. അതൊരു ഉഭയകക്ഷി വിഷയമാണ്. ഇക്കാര്യം നേരത്തെയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്’, ഫ്രഞ്ച് നയതന്ത്ര പ്രതിനിധികള്‍ പറഞ്ഞു. ഇന്ത്യക്കെതിരെ അക്രമം കടുപ്പിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളുടെ ഭാഗമാണ് ചൈനയുടെ സഹായത്തോടെയുള്ള നീക്കങ്ങള്‍. അതുകൊണ്ട് തന്നെ വിഷയത്തില്‍ ചര്‍ച്ച വേണ്ടെന്നുള്ള തീരുമാനം ഇന്ത്യക്ക് ആശ്വാസമാണ്.

പാകിസ്ഥാന് വേണ്ടി ഇന്ത്യയെ നാണംകെടുത്താനായിരുന്നു ചൈനയുടെ ശ്രമം. ഇതിനായി യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ കശ്മീര്‍ വിഷയം ചര്‍ച്ചയാക്കാനുള്ള ശ്രമങ്ങള്‍ മറ്റ് അംഗങ്ങള്‍ എതിര്‍ത്തതോടെ ഒന്നും മിണ്ടാതെ അടച്ചുപൂട്ടാന്‍ ചൈന നിര്‍ബന്ധിതമായി. ഡിസംബര്‍ 21ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവും, പ്രത്യേക പ്രതിനിധിയുമായ അജിത് ഡോവല്‍, ചൈനീസ് സ്‌റ്റേറ് കൗണ്‍സിലര്‍ വാംഗ് യീയുമായി അതിര്‍ത്തി ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ഇരിക്കവെയാണ് ചൈനയുടെ പിന്‍വാതില്‍ പരിപാടി!

Top