റിലീസ് ചെയ്യാത്ത ധ്രുവനച്ചത്തിരം ചിത്രത്തിന്, 9.1 റേറ്റിങ്ങ്;പോസ്റ്റുമായ് വിജയ് ബാബു

ര്‍ഷങ്ങളായ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ചിയാന്‍ വിക്രം നായകനാകുന്ന ധ്രുവനച്ചത്തിരം. നവംബര്‍ 24ന് റിലീസ് തിയ്യതി പ്രഖ്യാപിച്ചിരുന്നെങ്കിലും അവസാന നിമിഷം ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചതായി സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ അറിയിച്ചത്. ഇനിയും ഒന്നോ രണ്ടോ ദിവസങ്ങള്‍ കൂടി ചിത്രം റിലീസ് ചെയാന്‍ വേണ്ടി വരുമെന്നാണ് സംവിധായകന്‍ അറിയിച്ചിരിക്കുന്നത്.

എന്നാല്‍ റിലീസ് മാറ്റിവെച്ച ചിത്രത്തിന് റിവ്യൂവു റേറ്റിഗും എത്തിയെന്നാണ് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു ചൂണ്ടിക്കാട്ടുന്നത്. സിനിമ ബുക്കിങ് ആപ്പായ ബുക്ക് മൈ ഷോയില്‍ സിനിമയ്ക്ക് റിവ്യു റേറ്റിംഗ് 9.1 രേഖപ്പെടുത്തിയിരിക്കുന്നതായി വിജയ് ബാബു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. ആപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെയാണ് താരം പങ്കുവെച്ചത്.

മികച്ച ചിത്രം, നല്ല അഭിനയം എന്നിങ്ങനെ ചിത്രത്തിന് റിവ്യൂ എഴുതിയിരിക്കുന്നതും കാണാം. ‘ധ്രുവനച്ചത്തിരം റിലീസ് അവസാന നിമിഷം മാറ്റിവച്ചതാണ്. എന്നാല്‍ ഇപ്പോഴും ബുക്ക് മൈ ഷോയില്‍ റിവ്യൂകളും റേറ്റിംഗും കാണിക്കുന്നു. റിലീസ് ചെയ്യാത്ത ഒരു സിനിമയ്ക്ക് 9.1 റേറ്റിംഗ് ഉണ്ടെന്ന് വിജയ് ബാബു കുറിച്ചു.

Top