മോന്‍സന്റെ തട്ടിപ്പുക്കേസുമായി ബന്ധമില്ല; കെ.സുധാകരന്‍

 

മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പ് കേസില്‍ തനിക്കൊരു ബന്ധവുമില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. കേസില്‍പ്പെട്ടതെങ്ങനെയെന്ന് പഠിക്കുകയാണ്. കേസില്ലാതിരുന്നത് കൊണ്ടാണ് എതിര്‍ പരാതി നല്‍കാതിരുന്നതെന്നും സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അന്വേഷണ സംഘത്തിന് മുന്നില്‍ നാളെ ഹാജരാകില്ലെന്നും നിയമ നടപടികളെ കുറിച്ച് അഭിഭാഷകരുമായി ആലോചിക്കുന്നുവെന്നും സുധാകരന്‍ വ്യക്തമാക്കി.

പരാതിക്കാരുമായി തനിക്ക് ബന്ധമില്ലെന്നും നേരത്തെ തനിക്കെതിരെ പരാതിയില്ലായിരുന്നുവെന്നും സുധാകരന്‍ ആവര്‍ത്തിച്ചു. ബുദ്ധിമുട്ടിക്കരുതെന്നും മോന്‍സന്‍ തന്നോട് മാപ്പ് പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സത്യവും നീതിയും തന്റെ ഭാഗത്താണെന്നും അതുകൊണ്ട് തന്നെ കേസ് അഭിമുഖീകരിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ലെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

Top