ഉണ്ണിമുകുന്ദനെതിരെ പരാതി ; യുവതിയോട് ഈ മാസം 27 ന് ഹാജരാകാന്‍ കോടതി

unnymukundhan

കൊച്ചി: സിനിമാ താരം ഉണ്ണിമുകുന്ദനെതിരെ പരാതി നല്‍കിയ യുവതിയോട് ഈ മാസം 27 ന് ഹാജരാകണമെന്ന് എറണാകുളം സിജെഎം കോടതി. ഉണ്ണിമുകുന്ദന്‍ യുവതിയെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നുവെന്നായിരുന്നു പരാതി. ഇതിനെ തുടര്‍ന്നാണ് പരാതിക്കാരിയോട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചത്.

കോട്ടയം സ്വദേശിനിയായ യുവതിയാണ് ഉണ്ണിമുകുന്ദനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഉണ്ണിമുകുന്ദന്‍ ക്ഷണിച്ചതനുസരിച്ച് സിനിമാകഥ പറയാന്‍ ചെന്ന തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതി ആരോപണം ഉന്നയിച്ചിരിക്കുന്നത്.

എന്നാല്‍, യുവതിക്കെതിരെ ഉണ്ണിമുകുന്ദനും പരാതി നല്‍കിയിരുന്നു. യുവതി പറയുന്നത് കള്ളമാണെന്നും, തന്നെ കേസില്‍ കുടുക്കാതിരിക്കാന്‍ 25 ലക്ഷം രൂപ തരണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും ഉണ്ണിമുകുന്ദന്‍ പരാതിയില്‍ പറയുന്നു.

Top