ഉണ്ണി മുകുന്ദനും ഗോകുല്‍ സുരേഷും തുല്യ വേഷത്തിലെത്തുന്ന “ഇര” തിയറ്ററുകളിലേക്ക്

ira

മിയ, ഉണ്ണിമുകുന്ദന്‍, ഗോകുല്‍ സുരേഷ്‌ എന്നിവര്‍ പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രം ഇര ഇന്ന് തിയറ്ററുകളിലേക്ക്. ഏറെ പ്രതീക്ഷയോടെയണ് സിനിമ പ്രേമികള്‍ ചിത്രത്തെ കാത്തിരിക്കുന്നത്.

ചിത്രത്തില്‍ ഉണ്ണി മുകുന്ദനും ഗോകുല്‍ സുരേഷും തുല്യപ്രാധാന്യമുള്ള വേഷങ്ങളിലാണ് എത്തുന്നത്. ശക്തമായ കഥാപാത്രങ്ങളാണ് ഇരുവര്‍ക്കും. ഉണ്ണി ഇതുവരെ ചെയ്തിട്ടില്ലാത്ത കഥാപാത്രമായാണ് ഇരയില്‍ എത്തുന്നത്. ഒരു ഇന്‍വെസ്റ്റിഗേറ്റിംഗ് ഓഫീസറുടെ വേഷത്തിലാണ് ഉണ്ണിമുകുന്ദന്‍ ചിത്രത്തില്‍ എത്തുന്നത്.

പ്രശസ്ത സംവിധായകന്‍ വൈശാഖ്, തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലുള്ള വൈശാഖ് ഉദയ്കൃഷ്ണ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. എസ്.പി രാജീവന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഉണ്ണിമുകുന്ദന്‍ അവതരിപ്പിക്കുന്നത്.

നിരഞ്ജന അനൂപ്, ലെന, മെറീനാ മൈക്കിള്‍, നിരഞ്ജനാദാസ്, കൈലേഷ്, ശങ്കര്‍ രാമകൃഷ്ണന്‍, ഇ.എ. രാജേന്ദ്രന്‍, അലന്‍സിയര്‍, ജയന്‍, പ്രശാന്ത്, അലക്‌സാണ്ടര്‍, നിര്‍മ്മല്‍ പാലാഴി, വിനോദ് കോവൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങള്‍.

നവീന്‍ ജോസിന്റേതാണ് തിരക്കഥ. ഹരിനാരായണന്റെ ഗാനങ്ങള്‍ക്ക് ഗോപി സുന്ദര്‍ ഈണം പകരുന്നു. സുധി സുരേന്ദ്രന്‍ ഛായാഗ്രഹണവും ജോണ്‍കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം സാബുറാം.

Top