Unnimukundan

Unnimukundan

ഭിനയവും ബോഡി ബില്‍ഡിംഗും മാത്രമല്ല പാട്ടുപാടാനും പാട്ടെഴുതാനും തനിക്കറിയാമെന്ന് തെളിയിക്കുകയാണ് യുവതാരം ഉണ്ണി മുകുന്ദന്‍.കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന അച്ചായന്‍സ് എന്ന ചിത്രത്തിലാണ് ഉണ്ണി മുകുന്ദന്‍ പാടുന്നതും അഭിനയിക്കുന്നതും.രതീഷ് വേഗയാണ് ചിത്രത്തിന് സംഗീതം നല്‍കിയത്.

ഉണ്ണിമുകുന്ദനും രതീഷ് വേഗയും ചേര്‍ന്നാണ് ഈ മെലഡി ഗാനത്തിന്റെ വരികള്‍ എഴുതിയത്.ജയറാം, പ്രകാശ് രാജ്, ആദില്‍, സഞ്ജു ശിവറാം, അമല പോള്‍, അനു സിത്താര തുടങ്ങിയ താരനിര അണിനിരക്കുന്ന ചിത്രമാണ് അച്ചായന്‍സ്. സേതുവാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

Top