ജിം ട്രെയിനര്‍ക്ക് ബൈക്ക് സമ്മാനിച്ച് ഉണ്ണി മുകുന്ദന്‍; കണ്ട് പഠിക്കണമെന്ന് സോഷ്യല്‍ മീഡിയ

ലയാളികളുടെ പ്രിയതാരമാണ് ഉണ്ണി മുകുന്ദന്‍. ഇപ്പോഴിതാ തന്റെ ജിം ട്രെയ്‌നര്‍ ജോണ്‍സണിന് ബൈക്ക് സമ്മാനിക്കുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്. ഉണ്ണിയെ കണ്ടു പഠിക്കണമെന്നാണ് സമൂഹമാധ്യമങ്ങള്‍ ഒന്നടങ്കം പറയുന്നത്. മാമാങ്കത്തിനായി ശരീരം ഒരുക്കുന്നതിന് ജോണ്‍സണ്‍ ഒരു സഹോദരനെപ്പോലെ തന്നെ സഹായിച്ചുവെന്നും ഉണ്ണി മുകന്ദന്‍ സമൂഹമാധ്യമങ്ങളിലൂടെ പറയുന്നു.

അപ്രതീക്ഷിതമായാണ് ബൈക്ക് സമ്മാനമായി ലഭിച്ചത്. ഒട്ടു പ്രതീക്ഷിക്കാത്ത സമ്മാനം തന്റെ സഹോദരനില്‍ നിന്ന് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നാണ് ഉണ്ണിയുടെ ട്രെയിനറായ ജോണ്‍സണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. യമഹയുടെ ബൈക്ക് ആര്‍ 15 ആണ് ഉണ്ണി സമ്മാനിച്ചത്. എകദേശം 1.42 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറും വില.

Top