ചന്ദ്രോത്ത് പണിക്കറായി ഉണ്ണിമുകുന്ദന്‍; മാമാങ്കം പോസ്റ്റര്‍ കാണാം

മ്മൂട്ടി നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം.ചിത്രത്തില്‍ യുവ നടന്‍ ഉണ്ണി മുകുന്ദന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.’ചന്ദ്രോത്ത് പണിക്കര്‍’ എന്ന വീരയോദ്ധാവായാണ് ഉണ്ണി എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ
ഉണ്ണിയുടെ കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഉണ്ണിയുടെ പിറന്നാള്‍ ദിനമായ ഇന്നലെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

ഞങ്ങളുടെ പ്രിയപ്പെട്ട ഉണ്ണിക്ക്, ഞങ്ങളുടെ ചന്ദ്രോത്ത് പണിക്കര്‍ക്ക് പിറന്നാളാശംസകള്‍ എന്ന് പറഞ്ഞാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ്. സിദ്ദിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, അച്യുതന്‍ ബി.നായര്‍, പ്രാച്ചി തെഹ്ലാന്‍, അനു സിത്താര, കനിഹ, ഇനിയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശങ്കര്‍ രാമകൃഷ്ണനാണ്. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

Top