‘അനു സിത്താര മലയാളത്തിലെ ഏറ്റവും ഭംഗിയുള്ള നടിയാണ്’: ഉണ്ണി മുകുന്ദന്‍

ലയാളികളുടെ പ്രിയങ്കരനായ ചോക്ലേറ്റ് ബോയിയാണ് ഉണ്ണി മുകുന്ദന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ജീവിതത്തിലെ ഓരോ രസകരവും സന്തോഷവുമായ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. സ്വന്തം അഭിപ്രായം ആരുടെ മുമ്പിലും തുറന്ന് പറയുന്നതിലും താരം മടി കാണിക്കാറില്ല.

ഇപ്പോഴിതാ താരം നടി അനു സിത്താരയെ പറ്റി പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. മലയാള സിനിമയിലെ ഏറ്റവും ഭംഗിയുള്ള നടി അനു സിത്താര ആണെന്നാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞിരിക്കുന്നത്.

‘മാമാങ്ക’ത്തില്‍ മലയാളത്തനിമയും ഓമനത്തവുമുള്ള ഗ്രാമീണ സുന്ദരിയായി അനു അഭിനയിച്ചത് കാണാന്‍ നല്ല രസമായിരുന്നുവെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. അനു മലയാളത്തിലെ ഏറ്റവും ഭംഗിയുള്ള നടിയാണ്. മാമാങ്കത്തില്‍ ഒരു കേരള ബ്യൂട്ടി, എത്‌നിക് രീതിയില്‍ പുള്ളിക്കാരത്തി വന്നപ്പോള്‍ രസമായിരുന്നു.

മാമാങ്കത്തിലെ താരങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെയാണ് ഉണ്ണി അനു സിത്താരയെ കുറിച്ച് പറഞ്ഞത്. നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന ‘മേപ്പടിയാന്‍’ എന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍ ഉണ്ണി മുകുന്ദന്‍.

Top