വാക്കുകൾ കൊണ്ട് വർണിക്കാൻ ആവില്ല മമ്മുക്ക അങ്ങയെ; ആശംസയുമായി ഉണ്ണി മുകുന്ദൻ

68-ാം പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിന്റെ മെഗാസ്റ്റാറിന് ആശംസകൾ നേർന്ന് നിരവധി പേരാണ് രംഗത്തെത്തുന്നത്.ഇപ്പോഴിതാ യുവതാരം ഉണ്ണി മുകുന്ദനും താരത്തിന് പിറന്നാളാശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുന്നത്.

സിനിമയിലെ ഗുരുനാഥൻ,കൈ പിടിച്ചു കേറ്റിയത് ഒരു സുഹൃത്തിനെ പോലെ ,ഉപദേശങ്ങൾ തന്നത് ഒരു ചേട്ടനെ പോലെ,പ്രോത്സാഹിപ്പിച്ചത് സ്വന്തം വീട്ടിലെ കാരണവരെ പോലെ,അങ്ങനെ സിനിമയിലെ പോലെ തന്നെ എന്റെ ജീവിതത്തിലും ഒരുപാട് റോളുകൾ പകർന്നാടിയിട്ടുണ്ട് ഈ വലിയ മനുഷ്യൻ. ഉണ്ണി ഫെയ്‌സ് ബുക്കിൽ കുറിച്ചു.

ബോംബെ മാര്‍ച്ച് 12 ലാണ് മമ്മൂട്ടിയും ഉണ്ണി മുകുന്ദനും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. അതിന് ശേഷം ഫയര്‍മാന്‍,മാസ്റ്റര്‍ പീസ്, പതിനെട്ടാം പടി, രാജാധിരാജ തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചു. ഇപ്പോള്‍ ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന മാമങ്കത്തിലും മമ്മൂട്ടിക്കൊപ്പം ഒരു പ്രധാന വേഷത്തില്‍ ഉണ്ണി മുകുന്ദന്‍ അഭിനയിച്ചിട്ടുണ്ട്.

സിനിമയിലെ ഗുരുനാഥൻ,കൈ പിടിച്ചു കേറ്റിയത് ഒരു സുഹൃത്തിനെ പോലെ ,ഉപദേശങ്ങൾ തന്നത് ഒരു ചേട്ടനെ പോലെ,പ്രോത്സാഹിപ്പിച്ചത് സ്വന്തം വീട്ടിലെ കാരണവരെ പോലെ,അങ്ങനെ സിനിമയിലെ പോലെ തന്നെ എന്റെ ജീവിതത്തിലും ഒരുപാട് റോളുകൾ പകർന്നാടിയിട്ടുണ്ട് ഈ വലിയ മനുഷ്യൻ.ബോംബെ മാർച്ചിലെ ഷാജഹാൻ മുതൽ മാമാങ്കത്തിലെ ചന്ദ്രോത് പണിക്കർ എന്ന കഥാപാത്രം വരെ അങ്ങ് എന്നിൽ അർപ്പിച്ച വിശ്വാസം ആണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ അവാർഡ്.എന്നും ഇങ്ങനെ ഓരോ പിന്തുണയുമായി എനിക്കൊപ്പം മമ്മുക്ക ഉണ്ടായിരുന്നു. വാക്കുകൾ കൊണ്ട് വർണിക്കാൻ ആവില്ല മമ്മുക്ക അങ്ങയെ,ഈ അനിയന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.

Top