മമ്മൂക്കയുടെ സെല്‍ഫി; പല തരം ചിരിയുമായി താരങ്ങള്‍; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

മെഗാസ്റ്റാര്‍ മമ്മൂട്ടി എടുത്ത സെല്‍ഫിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ചിത്രം സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചിരിക്കുന്നത് നടന്‍ ഉണ്ണി മുകുന്ദനാണ്. തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് ഉണ്ണി ചിത്രം പങ്കുവച്ചിരിക്കുന്നത്.

മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, സിദ്ധിഖ് എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് ഉണ്ണി മുകുന്ദന്‍ ആരാധകരുമായി പങ്കുവച്ചത്.

‘സുഹൃത്തുക്കള്‍ നിങ്ങള്‍ക്ക് ഭക്ഷണം വാങ്ങിത്തരും, പക്ഷേ ഉറ്റ സുഹൃത്തുക്കള്‍ നിങ്ങളുടെ ഭക്ഷണവും കഴിക്കും. ഭക്ഷണത്തിന് ശേഷമുള്ള സെല്‍ഫി’ എന്ന അടിക്കുറിപ്പോടെയാണ് ഉണ്ണി ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിലെ താരങ്ങളുടെ ലുക്കും ചിരിയും ആരാധകര്‍ ഇതിനോടകം തന്നെ ഏറ്റെടുത്തിരിക്കുകയാണ്.

Top