മാമാങ്കത്തെ വിമര്‍ശിക്കാം പക്ഷെ അതൊരു വ്യക്തിഹത്യയിലേക്ക് പോകരുത്; ഉണ്ണി മുകുന്ദന്‍

ഴിഞ്ഞദിവസം തിയേറ്ററുകളിലെത്തിയ ‘മാമാങ്ക’ത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ വന്ന ചില അഭിപ്രായപ്രകടനങ്ങളോട് പ്രതികരിച്ച് ഉണ്ണി മുകുന്ദന്‍. കാണുന്ന സിനിമകളെ വിമര്‍ശിക്കാനുള്ള അവകാശം പ്രേക്ഷകര്‍ക്കുണ്ടെങ്കിലും അത് വ്യക്തിഹത്യയുടെ നിലയിലേക്ക് പോയാല്‍ അംഗീകരിക്കാനാവില്ലെന്നാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞിരിക്കുന്നത്.

തന്റെ ഫെയ്‌സ് ബുക്ക് ലൈവിലൂടെ ആയിരുന്നു ഉണ്ണിയുടെ പ്രതികരണം. മറ്റ് ഭാഷാ സിനിമകളില്‍ നിന്ന് വ്യത്യസ്തമായി മാമാങ്കം പോലെയുള്ള സിനിമകള്‍ മലയാളത്തില്‍ ചെയ്യണമെങ്കില്‍ പ്രേക്ഷകരുടെ പിന്തുണ വേണം. മലയാളസിനിമകള്‍ക്ക് വലിയ മുതല്‍മുടക്ക് കണ്ടെത്താന്‍ പ്രയാസമാണ്. പ്രേക്ഷകര്‍ക്ക് ഇവിടെ വലിയൊരു റോളുണ്ട്. നിങ്ങളുടെ പിന്തുണയിലൂടെ ഈ സിനിമ വിജയിക്കട്ടെ. മാമാങ്കം വിജയകരമായി 100 ദിവസം തീയേറ്ററുകളില്‍ പൂര്‍ത്തിയാക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

മാമാങ്കം രണ്ടായിരത്തിലധികം തീയേറ്ററുകളിലായിരുന്നു വ്യാഴാഴ്ച റിലീസ്. മലയാളത്തില്‍ നിലവില്‍ ഏറ്റവുമധികം മുതല്‍മുടക്കില്‍ നിര്‍മ്മിക്കപ്പെട്ട സിനിമയാണ് മാമാങ്കം. 50 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.

Top