ഡേറ്റിംഗ് സൈറ്റില്‍ ഫോട്ടോ; അക്കൗണ്ടില്‍ താനല്ല, ഡേറ്റിംഗിന് പോകാന്‍ എനിക്ക് വട്ടില്ല

ഡേറ്റിംഗ് സൈറ്റില്‍ തന്റെ ഫോട്ടോ ഉപയോഗിച്ചതില്‍ പ്രതികരിച്ച് മലയാളി താരം ഉണ്ണിമുകുന്ദന്‍. സെല്‍ഫി ഫോട്ടോകള്‍ ഷെയര്‍ ചെയ്യുന്നത് നിര്‍ത്തിയെന്നും അക്കൗണ്ടില്‍ ഉള്ളത് താനല്ലെന്നും വ്യക്തമാക്കിയാണ് ഉണ്ണി മുകുന്ദന്‍ രംഗത്ത് എത്തിയിരിക്കുന്നത്.

ചെറി എന്ന പ്രൊഫൈലിനാണ് ഉണ്ണി മുകുന്ദന്റെ ഫോട്ടോ ഉപയോഗിച്ചിരിക്കുന്നത്. അവിവാഹിതനാണെന്നും ഡേറ്റിംഗിനായി പെണ്‍കുട്ടികളെ തേടുന്നു എന്നും പ്രൊഫൈലില്‍ എഴുതിയിരിക്കുന്നു.

അക്കൗണ്ടില്‍ ഉള്ളത് താനല്ല. അബദ്ധത്തില്‍ ആരെങ്കിലും തെറ്റായ അക്കൗണ്ടില്‍ കയറിപ്പോവുകയാണെങ്കില്‍ ഞാനിപ്പോഴേ പറയുകയാണ്. ഇത് ഞാനല്ല. എനിക്ക് 25 വയസ്സുമല്ല പ്രായം. ബിരുദധാരിയുമല്ല. ഡേറ്റിംഗ് പരിപാടികള്‍ക്കു പോകാന്‍ എനിക്കു വട്ടൊന്നുമില്ല. എന്റെ പേര് ചെറി എന്നല്ല- എന്നുമാണ് ഉണ്ണി മുകുന്ദന്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ വ്യക്തമാക്കിയ്ത്.

Top