അയ്യപ്പഭക്തന്മാര്‍ക്ക് ആശംസ; നടന്‍ ഉണ്ണി മുകുന്ദന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

വൃശ്ചികമൊന്നിന് മാലയിട്ട് മലകയറുന്ന അയ്യപ്പഭക്തന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. ശബരിമല യുവതിപ്രവേശന വിധി പുറത്തുവന്നതിന് പിന്നാലെയണ് താരം ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്. ആചാരങ്ങള്‍ പാലിച്ച് വിശ്വാസങ്ങള്‍ മുറുകെ പിടിച്ച് മലകയറാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള ഫെയ്‌സ് ബുക്ക് പോസ്റ്റാണ് ഉണ്ണി മുകുന്ദന്‍ പങ്കുവച്ചത്.

ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്

ആചാരങ്ങള്‍ പാലിച്ച് വിശ്വാസങ്ങള്‍ മുറുകെ പിടിച്ച് വൃത ശുദ്ധിയുടേയും, മന ശുദ്ധിയുടേയും, ശരണം വിളികളുടേയും പുണ്യ ദിനങ്ങള്‍ക്ക് ആരംഭം കുറിച്ച് വീണ്ടും ഒരു വൃശ്ചിക പുലരി കൂടി…..
ഏവര്‍ക്കും ഭക്തി സാന്ദ്രമായ ഒരു മണ്ഡലകാലം ആശംസിക്കുന്നു
സ്വാമി ശരണം തത്വമസി

ഇന്നലെ വൈകിട്ടാണ് മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നത്. വൈകിട്ട് അഞ്ച് മണിയോടെ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്പൂതിരിയാണ് നട തുറന്ന് ശ്രീകോവിലില്‍ ദീപം തെളിച്ചത്. അഞ്ച് സെക്ടറുകളായി തിരിച്ച് പതിനായിരം പൊലീസുകാരെയാണ് ശബരിമല പരിസരത്ത് വിന്യസിച്ചിരിക്കുന്നത്.

Top