ബ്രൂസ് ലീക്ക് വേണ്ടി മാർഷൽ ആർട്സ് പഠിക്കാൻ ഒരുങ്ങി ഉണ്ണി മുകുന്ദൻ

ധുരരാജക്ക് ശേഷം ഹിറ്റ് സംവിധായകൻ വൈശാഖ് ഒരുക്കുന്ന ബ്രൂസിലി എന്ന ആക്ഷൻ ചിത്രത്തിനു വേണ്ടി  മാർഷൽ ആർട്സ് പഠിക്കാൻ തുടങ്ങി ഉണ്ണി മുകുന്ദൻ. മാസ്സ് ആക്ഷൻ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ രചിക്കുന്നത് ഉദയ്കൃഷ്ണയാണ്. വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് ചിത്രീകരണം അടുത്ത വർഷം തുടങ്ങാനാണ് അണിയറയിലെ നീക്കം.

ഉണ്ണിമുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണിമുകുന്ദൻ തന്നെയാണ് ചിത്രം നിർമ്മിക്കുക. ആക്ഷനും ഫൈറ്റിനും പ്രാധാന്യം നൽകി ഒരുങ്ങുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ഷാജി കുമാറാണ്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ കുറിച്ചോ അണിയറ പ്രവർത്തകരെ കുറിച്ചോ ഉള്ള വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല

Top