കുഞ്ഞായിരിക്കാന്‍ ശ്രമിക്കൂ; കളിക്കൂട്ടുകാര്‍ക്കൊപ്പം പുതുവത്സരാശംസ നേര്‍ന്ന് ഉണ്ണി മുകുന്ദന്‍

ളിപ്പാട്ടങ്ങള്‍ക്കൊപ്പം പുതുവത്സരാശംസ നേര്‍ന്ന് ഉണ്ണി മുകുന്ദന്‍. ഫെയ്‌സ് ബുക്കിലൂടെയാണ് താരം വേറിട്ട ആശംസ നേര്‍ന്നത്.

സൂപ്പര്‍ഹീറോകളുടെ കടുത്ത ആരാധകനായ ഉണ്ണി മുകുന്ദന്‍ നിരത്തിവെച്ച പാവകള്‍ക്കു പിന്നിലായി നില്‍ക്കുന്ന ചിത്രമാണ് ആരാധകരുടെ ശ്രദ്ധ പിടിച്ച് പറ്റിയത്. സൂപ്പര്‍മാന്‍, ഹള്‍ക്, സ്പൈഡര്‍മാന്‍, ബാറ്റ്മാന്‍ തുടങ്ങിയ പാവ കൂട്ടങ്ങളാണ് താരത്തിന് മുമ്പില്‍ നിരത്തിവച്ചത്.

‘പുതു വത്സരാശംസകള്‍.. വര്‍ഷങ്ങള്‍ വരും പോകും.. എന്നും കുഞ്ഞായിരിക്കാന്‍ ശ്രമിക്കൂ.. ഏവര്‍ക്കും സ്നേഹം..’ എന്ന കുറിപ്പോടെയാണ് ഉണ്ണി പോസ്റ്റ് പങ്കുവച്ചത്. ഉണ്ണി മുകുന്ദന്റെ മനസിന്റെ ചെറുപ്പത്തെ പുകഴ്ത്തുകയാണ് ആരാധകര്‍. ഇത്രയധികം കളിപ്പാട്ട ശേഖരണം കുട്ടികള്‍ക്കു പോലുമുണ്ടാകില്ലെന്നും തുടങ്ങിയ നികവധി കമന്റുകളാണ് ആരാധകര്‍ പങ്കുവച്ചിരിക്കുന്നത്.

Happy New Year !!! ? Years may come and go, you stay young ! Love All !!

Posted by Unni Mukundan on Tuesday, December 31, 2019

Top