ഉണ്ണി മുകുന്ദന്‍ ചിത്രം ജയ് ഗണേഷിന്റെ ടീസര്‍ റിലീസ് ചെയ്തു

ണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രം ജയ് ഗണേഷിന്റെ ടീസര്‍ റിലീസ് ചെയ്തു. ബൈക്കപടകത്തില്‍ കാലിന് സ്വാധീനം നഷ്ടപ്പെട്ട യുവാവും അവന്റെ ജീവിതത്തില്‍ നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ ടീസറില്‍ സൂചിപ്പിക്കുന്നത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ മികച്ചൊരു സിനിമയും പ്രകടവുമാകും ജയ് ഗണേഷ് എന്ന് ടീസര്‍ ഉറപ്പു നല്‍കുന്നു. ഏപ്രില്‍ 11ന് ചിത്രം തിയറ്ററുകളില്‍ എത്തും.

രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഹിമ നമ്പ്യാര്‍ ആണ് നായികയായി എത്തുന്നത്. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിന്റെ പ്രിയ നടി ജോമോളും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഹരീഷ് പേരടി, അശോകന്‍, രവീന്ദ്ര വിജയ്, നന്ദു എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. മാളികപ്പുറം എന്ന ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന ചിത്രം കൂടിയാണിത്.

ഡ്രീംസ് ആന്‍ഡ് ബിയോണ്ട്, ഉണ്ണിമുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ രഞ്ജിത്ത് ശങ്കര്‍, ഉണ്ണിമുകുന്ദന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു ശെല്‍വരാജ് നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് ഹരീഷ് പ്രതാപ്, സംഗീതം ശങ്കര്‍ ശര്‍മ്മ, സൗണ്ട് ഡിസൈന്‍ തപസ് നായ്ക്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്തിരൂര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ സൂരജ് കുറവിലങ്ങാട്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂംസ് വിപിന്‍ ദാസ്, സ്റ്റില്‍സ് നവീന്‍ മുരളി, ഡിസൈന്‍സ് ആന്റണി സ്റ്റീഫന്‍, അസോസിയേറ്റ് ഡയറക്ടര്‍ അനൂപ് മോഹന്‍ എസ്, ഡിഐ ലിജു പ്രഭാകര്‍, വിഎഫ്എക്‌സ് ഡിടിഎം, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ് വിപിന്‍ കുമാര്‍, ടെന്‍ ജി മീഡിയ, പി ആര്‍ ഒ- എ എസ് ദിനേശ്.

Top