തന്റെ പേരുള്ള കുഞ്ഞ് ആരാധകനെ കണ്ടെത്തി ഉണ്ണി മുകുന്ദന്‍

പ്രിയതാരങ്ങളുടെ പേരുകള്‍ പലരും തങ്ങളുടെ മക്കള്‍ക്ക് ഇടാറുണ്ട്. എന്നാല്‍ താരങ്ങള്‍ അവരെ തേടി കണ്ടെത്തുന്നത് വളരെ വിരളമാണ്. ഉണ്ണി മുകുന്ദന്‍ തന്റെ പേരിലുള്ള കുഞ്ഞ് ആരാധകനെ കണ്ടെത്തിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം.

രാവിലെ ഗുരുവായൂരില്‍ വച്ച് ഈ ‘കൊച്ചു കുസൃതി’യെ കണ്ടുമുട്ടാന്‍ ഭാഗ്യം കിട്ടി. ഉണ്ണി മുകുന്ദനെന്നാണ് ഇവന്റെ പേര്. തന്റെ പേരിനെക്കുറിച്ചോര്‍ത്ത് ഇവന്‍ സന്തോഷിക്കണമെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ട്.. മികച്ച ചിത്രങ്ങള്‍ വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ ഈ കൂടിക്കാഴ്ച എനിക്ക് ഒരു ഉത്തേജനമാണ്..കുഞ്ഞ് ഉണ്ണി മുകുന്ദനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് ഉണ്ണി കുറിച്ചു.

ഉണ്ണിയുടെ കടുത്ത ആരാധകനായ ഗുരുവായൂര്‍ സ്വദേശി സുനിലിന്റെ മകനാണ് ഈ കുഞ്ഞ് ഉണ്ണി മുകുന്ദന്‍. അവാര്‍ഡുകളെക്കാള്‍ വലിയ അംഗീകാരമായിട്ടാണ് ഞാന്‍ ഇതിനെ കാണുന്നത്. ഇത് വലിയ ഉത്തരവാദിത്തമാണ് എനിക്ക് നല്‍കിയിരിക്കുന്നത്. ഇനി ജീവിതത്തില്‍ നടക്കുന്ന ഓരോ കാര്യങ്ങളും ഈ കുഞ്ഞിനെ കൂടി ബാധിക്കുന്ന തരത്തിലായിരിക്കും. ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ വളര്‍ന്നു വരുന്ന മോനെയും ചിലപ്പോള്‍ ബാധിച്ചേക്കും. അതുകൊണ്ടു തന്നെ നല്ല കാര്യങ്ങള്‍ ചെയ്തും നന്മകള്‍ പ്രവര്‍ത്തിച്ചും നല്ല കുറെ വിജയങ്ങള്‍ സ്വന്തമാക്കിയും മുന്നോട്ട് പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നും ഉണ്ണി പറഞ്ഞു.

Top