ഉണ്ണി മുകുന്ദൻ ചിത്രം മേപ്പടിയാൻ ചിത്രീകരണം ആരംഭിച്ചു

ലയാളത്തിന്റെ പ്രിയ താരം ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ‘മേപ്പടിയാൻ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈരാറ്റുപേട്ടയിൽ ആരംഭിച്ചു. ഉണ്ണിമുകുന്ദനെ തന്നെ നിർമ്മാണ കമ്പനിയായ ഉണ്ണിമുകുന്ദൻ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ചിത്രീകരണം ആരംഭിക്കുന്നു എന്ന വാർത്ത അണിയറ പ്രവർത്തകർ തന്നെയാണ് പുറത്തുവിട്ടത്.

ഗ്യാരേജ് ഓണറായ ജയകൃഷ്ണൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ഉണ്ണി മുകുന്ദൻ വേഷമിടുന്നത്.അജു വർഗീസ്, സ്സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിജയ് ബാബു, അഞ്ചു കുര്യൻ, നിഷ സാരംഗ് എന്നിവർ ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. നീൽ ഡി കുഞ്ഞയാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ഷമീർ മുഹമ്മദ് എഡിറ്റിംഗ് നിർവഹിക്കും. രാഹുൽ സുബ്രഹ്മണ്യം ആണ് സംഗീതം.

Top