പ്രളയത്തില്‍ വീട് നഷ്ട്ടപ്പെട്ട മുഹമ്മദിന് കൈത്താങ്ങുമായി നടന്‍ ഉണ്ണിമുകുന്ദന്‍

പ്രളയദുരിതത്തില്‍ വീട് നഷ്ട്ടപ്പെട്ട മുഹമ്മദിന് കൈത്താങ്ങുമായി നടന്‍ ഉണ്ണിമുകുന്ദന്‍. ഉരുള്‍പ്പൊട്ടലില്‍ വീട് പൂര്‍ണമായി തകര്‍ന്ന മുഹമ്മദിന് അഞ്ച് ലക്ഷം രൂപയാണ് ഉണ്ണി മുകുന്ദന്‍ സഹായം നല്‍കിയത്. ദൃശ്യമാധ്യമങ്ങളിലൂടെയാണ് താരം മുഹമ്മദിന്റെ ദുരവസ്ഥ അറിയുന്നത്.

സഹദ് മേപ്പടി എന്ന ആളാണ് ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പുറംലോകത്തെ അറിയിച്ചത്.

സഹദിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്ന് നമ്മുടെ പഞ്ചായത്തില്‍ നടന്ന സന്തോഷകരമായ ഒരു ചടങ്ങിന് ഞാന്‍ സാക്ഷിയായി. ഉരുള്‍പൊട്ടലില്‍ വീട് പൂര്‍ണമായി തകര്‍ന്ന കിളിയന്‍കുന്നത് വീട്ടില്‍ മുഹമ്മദ് ഇക്കയ്ക്ക് സിനിമ താരം ഉണ്ണി മുകുന്ദന്‍ സഹായമായി നല്‍കിയ അഞ്ച് ലക്ഷം രൂപ കൈമാറുന്ന ചടങ്ങായിരുന്നു അത്. അദ്ദേഹത്തിന്റെ അസാനിധ്യത്തില്‍ സുഹൃത്തുക്കള്‍ മുഖാന്തരമായിരുന്നു തുക കൈമാറിയത്.

ടി വി ചാനലില്‍ മുഹമ്മദ് ഇക്ക തന്റെ അവസ്ഥ വിഷമത്തോടെ വിവരിക്കുന്നത് ശ്രദ്ധയില്‍ പെട്ട ഉണ്ണി മുകുന്ദന്‍ ഇക്കയെ സഹായിക്കാന്‍ മുന്നോട്ട് വരികയായിരുന്നു. സുഹൃത്തുക്കള്‍ തുക കൈമാറിയ ശേഷം ഉണ്ണി മുകുന്ദന്‍ ഇക്കയുമായി ഫോണില്‍ സംസാരിച്ചു.

പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ചന്ദ്രശേഖരന്‍ , വാര്‍ഡ് മെംബര്‍ ചന്ദ്രന്‍, എട്ടാം വാര്‍ഡ് മെംബര്‍ സലാം, ഉണ്ണിയുടെ സുഹൃത്തുക്കളായ ശ്യാം വയനാട് , സൂരജ് വയനാട് , വിഷ്ണു കോഴിക്കോട് , മിഥുന്‍ കോഴിക്കോട് , രജീഷ് കന്മനം എന്നിവര്‍ ഈ ധന്യ മുഹൂര്‍ത്തത്തിന് സാക്ഷിയായി.

Top