എന്ത് മാങ്ങ കണ്ടിട്ടാ ഉണ്ണി മോനെ നെയ്മറെ ട്രോളിയത്; കിടിലന്‍ മറുപടി നല്‍കി ഉണ്ണി മുകുന്ദന്‍

ബ്രസീല്‍ സൂപ്പര്‍താരം നെയ്മറെ ട്രോളിയതിന്റെ പേരില്‍ തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയവര്‍ക്ക് കിടിലന്‍ മറുപടി നല്‍കി ഉണ്ണി മുകുന്ദന്‍. ഓഗസ്റ്റ് 20ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്കാണ് കമന്റ് വന്നത്.

കുട്ടികള്‍ക്കൊപ്പം താരം ഫുട്ബോള്‍ കളിക്കുന്നതായിരുന്നു വിഡിയോ. ഇതിനു നല്‍കിയ അടിക്കുറിപ്പില്‍ മഞ്ഞക്കുപ്പായമിട്ട കുട്ടി നെയ്മറെ പോലെ ചെയ്തുവെന്ന് പറഞ്ഞിരുന്നു. 2018 ഫുട്ബോള്‍ ലോകകപ്പില്‍ ഇടയ്ക്കിടെ പരിക്കേറ്റെന്ന് അഭിനയിച്ച് മൈതാനത്ത് കിടന്ന നെയ്മര്‍ കടുത്ത പരിഹാസമേറ്റുവാങ്ങിയിരുന്നു. ഇത് സൂചിപ്പിക്കുന്നതായിരുന്നു ഉണ്ണിയുടെ അടിക്കുറിപ്പ്. ഇതോടെയാണ് ഉണ്ണിയ്ക്ക് നേരം ആക്രമണമുണ്ടായത്.

‘എന്ത് മാങ്ങ കണ്ടിട്ടാ ഉണ്ണി മോനെ നെയ്മറെ ട്രോളിയത്. നിനക്ക് ഇതിനുള്ള പണി വേറെ തരുന്നുണ്ട്. നിന്റെ പടം വരട്ടെ, അല്ലേലും നിന്റെ പടത്തിനു ആളുകള്‍ കയറില്ല. ഇനി ഇത് കൂടെ ആയില്ലേ കാണിച്ച തരാം’-ഇങ്ങനെയായിരുന്നു ഒരു വിമര്‍ശകന്റെ കമന്റ്. അതിന് കിടിലന്‍ മറുപടിയാണ് ഉണ്ണി നല്‍കിയത്. ‘പേടിച്ചുപോയി കേട്ടോ’ എന്നായിരുന്നു ഉണ്ണിയുടെ മറുപടി.

The tiny fellow in yellow later scored the goal and won the game for his team 😐 he did a neymar too😂🥰🥰 🙊🙊🙊

Posted by Unni Mukundan on Tuesday, August 20, 2019

കമന്റ് ഡിലീറ്റ് ചെയ്തില്ലെങ്കില്‍ വിവരമറിയും എന്നു പറഞ്ഞ ആരാധകനും ഉണ്ണി മറുപടി നല്‍കി. ‘കമന്റ് ഇവിടെ തന്നെ ഉണ്ടാകും. നേരിട്ടു വന്നു പറയു, അപ്പോള്‍ ഡിലീറ്റ് ചെയ്യാം. ഒരു ഫണ്‍ പോസ്റ്റ് ആണ്. അത് അവിടെ തന്നെ അതേപോലെ കിടക്കും. നിന്റെ ഇഷ്ടം നോക്കി നടക്കാന്‍ എന്നെ കിട്ടില്ലയെന്നും ഉണ്ണി കുറിച്ചു.

Top