രാമക്ഷേത്ര പ്രതിഷ്ഠാ ദിനം എല്ലാവരും വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി തെളിയിക്കണമെന്ന് ഉണ്ണി മുകുന്ദന്‍

രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ദിവസം വീടുകളില്‍ എല്ലാവരും ദീപം തെളിക്കണമെന്ന് അഭ്യര്‍ഥിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ ആഹ്വാനം. ജനുവരി 22 ന് നിങ്ങളുടെ വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി തെളിയിക്കുക. ശ്രീരാമന്റെ വരവ് പ്രമാണിച്ച് ഈ വര്‍ഷം ദീപാവലി ജനുവരിയില്‍ വരുന്നതിന് തുല്യം. രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണെന്നും ഉണ്ണിമുകുന്ദന്‍ കുറിച്ചു.

ഉണ്ണി മുകുന്ദന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

‘ജനുവരി 22-ന് നിങ്ങളുടെ വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി തെളിയിക്കുക. ശ്രീരാമന്റെ വരവ് പ്രമാണിച്ച് ഈ വര്‍ഷം ദീപാവലി ജനുവരിയില്‍ വരുന്നതിന് തുല്യം! രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്. ജയ്ശ്രീറാം’ ജനുവരി 22നാണ് രാമക്ഷേത്ര മഹാ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. ഈ ദിവസം രാജ്യം മുഴുവന്‍ എല്ലാവരും വീടുകളില്‍ ദീപങ്ങള്‍ തെളിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആവശ്യപ്പെട്ടിരുന്നു.പ്രതിഷ്ഠാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുഖ്യാതിഥി.

വാരണാസിയില്‍ നിന്നുള്ള പുരോഹിതന്‍ ലക്ഷ്മികാന്ത് ദീക്ഷിത് ഉച്ചയ്ക്ക് 12.20ന് പ്രാണപ്രതിഷ്ഠ നിര്‍വഹിക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ ചടങ്ങ് സമാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൈസൂര്‍ ആസ്ഥാനമായുള്ള ശില്‍പി അരുണ്‍ യോഗിരാജ് ശില്‍പം ചെയ്ത രാം ലല്ലയുടെ വിഗ്രഹമാണ് പ്രതിഷ്ഠിക്കുന്നത്. ഏഴു ദിവസത്തെ ചടങ്ങുകള്‍ ചൊവ്വാഴ്ച ആരംഭിച്ചിരുന്നു. ആചാരങ്ങളില്‍ വിവിധ തരത്തിലുള്ള പൂജകള്‍ ഉള്‍പ്പെടുന്നു. ജനുവരി 22 ന് നടക്കുന്ന പരിപാടിക്ക് ശേഷം രാമക്ഷേത്രം ഭക്തര്‍ക്ക് ആരാധനയ്ക്കായി തുറന്നു കൊടുക്കും. ഇന്ത്യയിലുടനീളമുള്ള ആയിരക്കണക്കിന് തീര്‍ത്ഥാടകരും വിനോദസഞ്ചാരികളും ദിവസവും ക്ഷേത്രം സന്ദര്‍ശിക്കുമെന്നാണ് വിലയിരുത്തല്‍.

Top