ഉന്നാവോ മാനഭംഗക്കേസ്; കുല്‍ദീപ് സെന്‍ഗറിനെതിരായ വിധി പറയുന്നത് മാറ്റിവെച്ചു

ന്യൂഡല്‍ഹി: ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സെന്‍ഗര്‍ പ്രതിയായ ഉന്നാവോ മാനഭംഗക്കേസിന്റെ വിചാര പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റി. ഡിസംബര്‍ 16-ന് കേസിലെ വിധി എന്ന് പ്രസ്താവിക്കണം എന്ന് കോടതി തീരുമാനിക്കും. നേരത്തെ സുപ്രീംകോടതി വിധി പ്രകാരം ഡല്‍ഹി പ്രത്യേക കോടതിയിലേക്ക് വിചാരണ മാറ്റിയ കേസിലാണ് ഇപ്പോള്‍ വിചാരണ പൂര്‍ത്തിയായത്.

കേസിന്‍റെ വിചാരണ ഡല്‍ഹിയിലേക്ക് മാറ്റിയ സുപ്രീംകോടതി വിചാരണ നടപടികള്‍ 45 ദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഡല്‍ഹി എയിംസിലെ ഒരു മുറി പ്രത്യേക കോടതിയാക്കി മാറ്റിയാണ് കേസിന്‍റെ വിചാരണ നടത്തിയത്.

ജൂലൈ 28നായിരുന്നു റായ്ബറേലിയില്‍വെച്ച് പെണ്‍കുട്ടിയും അഭിഭാഷകനും സംഘവും സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ച് അപകടമുണ്ടായത്. പെണ്‍കുട്ടിയുടെ ബന്ധുകള്‍ അപകടത്തില്‍ മരിച്ചിരുന്നു. നമ്പര്‍ മറച്ച ട്രക്ക് അമിതവേഗത്തിലെത്തി കാറിലിടിക്കുകയായിരുന്നു.

കാറപകടത്തിന് പിന്നില്‍ സെന്‍ഗാറാണെന്നാണ് ഇരയായ പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. തന്നെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ സെന്‍ഗാര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് അപകടം. പീഡനക്കേസ് പിന്‍വലിച്ചില്ലെങ്കില്‍ കൊല്ലുമെന്നും സെന്‍ഗാറും കൂട്ടാളികളും ഭീഷണിപ്പെടുത്തിയിരുന്നതായും പെണ്‍കുട്ടി നേരത്തെ സിബിഐയ്ക്ക് മൊഴി നല്‍കിയിരുന്നു.

Top