ഉന്നാവോ പെണ്‍കുട്ടിയുടെയും അഭിഭാഷകന്റെയും നില അതീവ ഗുരുതരം: എയിംസ് ആശുപത്രി

ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉന്നാവോ പെണ്‍കുട്ടിയുടെയും അഭിഭാഷകന്റെയും നില അതീവ ഗുരുതരമെന്ന് എയിംസ് ആശുപത്രി. ഇരുവരും ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് കഴിയുന്നതെന്നും ആശുപത്രി അധികൃതര്‍ ബുധനാഴ്ച അറിയിച്ചു.

തിങ്കളാഴ്ചയാണ് സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി പെണ്‍കുട്ടിയെ വിമാനമാര്‍ഗം ലക്‌നോവിലെ ആശുപത്രിയില്‍നിന്നും എയിംസില്‍ എത്തിച്ചത്.

ജൂലൈ 28നാണ് പെണ്‍കുട്ടിയും അഭിഭാഷകനും സംഘവും സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ച് അപകടമുണ്ടായത്. പെണ്‍കുട്ടിയുടെ ബന്ധുകള്‍ അപകടത്തില്‍ മരിച്ചിരുന്നു. നമ്പര്‍ മറച്ച ട്രക്ക് അമിതവേഗത്തിലെത്തി കാറിലിടിക്കുകയായിരുന്നു.

Top