കണ്ണൂരില്‍ പ്രകൃതി വിരുദ്ധ പീഡനം; പരാതിയില്‍ പൊലീസ് കേസെടുത്തു

കണ്ണൂര്‍: ഖുര്‍ആന്‍ പഠിക്കാനെത്തിയ കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. തളിപ്പറമ്പ് നഗരസഭാ പരിധിയിലെ 11 വയസുകാരന്റെ പരാതിയിലാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. ഇരയായ കുട്ടി നേരിട്ടാണ് തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയത്.

പാപിനോശേരി സ്വദേശി മുനീസ് (22) നെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. പാപ്പിനിശേരിയിലുള്ള ബന്ധു വീട്ടില്‍ താമസിക്കുന്ന കുട്ടിയെ ഈ മാസം നാലിന് രാത്രി കിടപ്പുമുറിയില്‍ വെച്ച് പീഡിപ്പിച്ചതായാണ് പരാതി.

ഖുര്‍ആന്‍ പഠിക്കാനായി ബന്ധു വീട്ടില്‍ നിന്നും തിരിച്ചു വീട്ടില്‍ എത്തിയ കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റം വന്നതാണ് സംശയം ഉണ്ടാക്കിയത്. 164 പ്രകാരം കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

മാതാപിതാക്കള്‍ കുട്ടിയോട് സംഭവങ്ങള്‍ അന്വേഷിച്ചപ്പോഴാണ് പീഡനം നടന്ന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് മാതാപിതാക്കള്‍ തളിപ്പറമ്പ് പൊലീസില്‍ നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബന്ധുവായ 22കാരനെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു.

 

Top