9 വയസ്സുള്ള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; യുവാവ് പിടിയില്‍

കുവൈത്ത്: നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. 9 വയസ്സുള്ള ആണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലാണ് യുവാവ് കുവൈത്തില്‍ പിടിയിലായിരിക്കുന്നത്.

അബ്ദുല്ല അല്‍ മുബാറക്കിയിലെ കളിസ്ഥലത്തു നിന്നും 9 മുതല്‍ 11 വയസ്സ് വരെ പ്രായമുള്ള മൂന്ന് ആണ്‍കുട്ടികളെ ഇയാള്‍ തട്ടിക്കൊണ്ടു പോവുകയും ഇവരില്‍ ഒരാളെ ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. വിവരമറിഞ്ഞ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

Top