ആരോഗ്യ നിലയില്‍ പുരോഗതി; ഉന്നാവോ പെണ്‍കുട്ടിയെ വാര്‍ഡിലേക്ക് മാറ്റി

ന്യൂഡല്‍ഹി: വാഹനാപകടത്തില്‍പ്പെട്ട് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഉന്നാവോ പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി. പെണ്‍കുട്ടിയെ വാര്‍ഡിലേക്ക് മാറ്റി.

ജൂലൈ 28നായിരുന്നു റായ്ബറേലിയില്‍വെച്ച് പെണ്‍കുട്ടിയും അഭിഭാഷകനും സംഘവും സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ച് അപകടമുണ്ടായത്. പെണ്‍കുട്ടിയുടെ ബന്ധുകള്‍ അപകടത്തില്‍ മരിച്ചിരുന്നു. നമ്പര്‍ മറച്ച ട്രക്ക് അമിതവേഗത്തിലെത്തി കാറിലിടിക്കുകയായിരുന്നു.

അപകടത്തിനു പിന്നില്‍ ബിജെപി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാറും കൂട്ടാളികളുമാണെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്.

Top