‘കാറപകടത്തിന് പിന്നിൽ കുൽദീപ്’; ഉന്നാവ് പെണ്‍കുട്ടിയുടെ മൊഴി പുറത്ത്

ന്യൂഡല്‍ഹി : വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉന്നാവ് പെണ്‍കുട്ടിയുടെ മൊഴി പുറത്ത്. കാറപടകത്തിന് പിന്നില്‍ ബി.ജെ.പി എം.എല്‍.എ കുൽദീപ് സിങ് സെൻഗാറെന്ന് പെണ്‍കുട്ടി പറഞ്ഞു.

കുല്‍ദീപ് സെന്‍ഗാര്‍ ആസൂത്രണം ചെയ്ത നടപ്പാക്കിയതാണ് അപകടം. തന്നെ കൊലപ്പെടുത്തി ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം. പീഡനക്കേസ് പിന്‍വലിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് പലതവണ ഭീഷപ്പെടുത്തി. മൊഴി സിബിഐ രേഖപ്പെടുത്തുകയും വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു.

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉന്നാവ് പെൺകുട്ടിയുടെ മൊഴി കഴിഞ്ഞ ദിവസമാണ് സിബിഐ ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയത്. പെൺകുട്ടി ചികിത്സയിൽ കഴിയുന്ന എയിംസ് ആശുപത്രിയിലെത്തിയാണ് സിബിഐ ഉദ്യോഗസ്ഥര്‍ മൊഴി രേഖപ്പെടുത്തിയത്.

പെൺകുട്ടിയെ ഐസിയുവിൽ നിന്ന് വാർഡിലേക്ക് മാറ്റിയതിന് പിന്നാലെയായിരുന്നു മൊഴിയെടുപ്പ്. പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്ന് അശുപത്രി അധികൃതര്‍ അറിയിച്ചു. സുപ്രീംകോടതി ഇടപെട്ടാണ് ലഖ്‍നൗവിലെ കിംഗ് ജോർജ് ആശുപത്രിയിൽ നിന്ന് പെൺകുട്ടിയെ ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റിയത്.

Top