ഉന്നാവ് അപകടം; കുല്‍ദീപ് സിങ് സെങ്കാറിന് പങ്കില്ലെന്ന് കോടതി

ന്യൂഡല്‍ഹി: ഉന്നാവ് ബലാത്സംഗ കേസില്‍ പെണ്‍കുട്ടിയും കുടുംബവും അഭിഭാഷകനും സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ മുന്‍ ബി.ജെ.പി എം.എല്‍.എയും പീഡനക്കേസ് പ്രതിയുമായ കുല്‍ദീപ് സിങ് സെങ്കാറിന് പങ്കില്ലെന്ന് കോടതി. സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന സി.ബി.ഐ കണ്ടെത്തല്‍ ജില്ല കോടതി ശരിവെക്കുകയായിരുന്നു.

2019ലായിരുന്നു അപകടം നടന്നത്. പീഡനത്തിനിരയായ യുവതിയുടെ രണ്ട് അമ്മായിമാര്‍ മരിച്ചിരുന്നു. യുവതിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ കുല്‍ദീപ് സിങ് സെങ്കാറിന് പങ്കുണ്ടെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തുകയായിരുന്നു.

പ്രതി ചേര്‍ക്കപ്പെട്ടവര്‍ ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നായിരുന്നു സി.ബി.ഐ കണ്ടെത്തല്‍. അതേസമയം, ഡ്രൈവര്‍ക്കെതിരായി അശ്രദ്ധമായി വണ്ടിയോടിച്ചതിന് കേസ് നിലനില്‍ക്കും.

 

Top