മംമ്തയും ചെമ്പൻ വിനോദും ഒന്നിക്കുന്ന ‘അൺലോക്കി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മംമ്ത മോഹൻദാസ്, ചെമ്പൻ വിനോദ്, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന അൺലോക്കിൻ‌റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടിയാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്ത് വിട്ടത്. ചിത്രം സംവിധാനം ചെയ്യുന്നത് സോഹൻ സീനു ലാൽ ആണ്. ഡബിൾസ്, വന്യം, എന്നീ സിനിമകൾക്ക് ശേഷം സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് അൺലോക്ക്.

ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ എറണാകുളമാണ്. അഭിലാഷ് ശങ്കറാണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിക്കുന്നത്. ഇന്ദ്രൻസ്, ഷാജി നവോദയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

Top