അങ്കമാലി അതിരൂപതയിലെ പള്ളികള്‍ ഈ മാസം തുറക്കില്ല

കൊച്ചി: സീറോ മലബാര്‍ സഭ എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലെ പളളികള്‍ പൊതു ആരാധനയ്ക്കായി ഈ മാസം 30 വരെ
തുറക്കില്ല. ഫെറോന പ്രതിനിധികളുമായി ആര്‍ച്ച് ബിഷപ്പ് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

യാക്കോബായ സുറിയാനി സഭ നിരണം ,കൊല്ലം ഭദ്രാസനങ്ങളുടെ കീഴിലുള്ള പള്ളികള്‍ ജൂണ്‍ 30ന് ശേഷമേ തുറക്കൂ. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ തുറക്കേണ്ടെന്ന് കൊല്ലം ഭദ്രാസന മെത്രാപ്പോലിത്ത മാത്യൂസ് മോര്‍ തേവോദോസിയോസ്, നിരണം ഭദ്രാസന മെത്രാപ്പോലീത്ത ഡോ ഗീവര്‍ഗ്ഗീസ് മോര്‍ കൂറിലോസ് എന്നിവര്‍ അറിയിച്ചു.

ഈ സാഹചര്യത്തില്‍ യാക്കോബായ സുറിയാനി സഭയുടെ കൊല്ലം, നിരണം ഭദ്രാസനങ്ങളിലെ മുഴുവന്‍ പള്ളികളിലും ജൂണ്‍ 30 വരെ സര്‍ക്കാരിന്റെ മുന്‍ തീരുമാനം അനുസരിച്ച് കോവിഡ് പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തില്‍ പുരോഹിതനുള്‍പ്പടെ അഞ്ച് പേര്‍ വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുകയും, മാസ്‌ക് ധരിച്ചും, സാമൂഹിക അകലം പാലിച്ചും ഈ മഹാമാരിയെ നേരിടുവാന്‍ തക്കവണ്ണം ക്രമീകരിക്കണം.

Top