ജിയോയുടെ പ്രീപെയ്ഡ് പ്ലാനില്‍ 149 രൂപയ്ക്ക് ഇനി മുതല്‍ അണ്‍ലിമിറ്റഡ് ഡാറ്റയും

GIO

ജിയോയുടെ പ്രീപെയ്ഡ് പ്ലാനില്‍ 149 രൂപയ്ക്ക് 2 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്‌സ് കോളും 300 എസ്എംഎസും നല്‍കിയിരുന്ന സ്ഥാനത്ത് ഇനി മുതല്‍ 149 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുമ്പോള്‍ അണ്‍ലിമിറ്റഡ് ഡാറ്റയും.

28 ദിവിസമാണ് പ്ലാന്‍ കാലാവധി. എന്നാല്‍ 2ജിബി ഡാറ്റ വരെ മാത്രമേ 4ജി വേഗതയില്‍ ഡാറ്റ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ.

2ജിബി ഡാറ്റ ഉപയോഗിച്ചതിനു ശേഷം വേഗത കുറയും.

സാധാരണ ജിയോയില്‍ 128 കെബിപിഎസ് വരെയാണ് വേഗത കുറയാറുള്ളത്.

എന്നാല്‍ 149 രൂപയുടെ റീച്ചാര്‍ജില്‍ 64 കെബിപിഎസ് എന്ന കുറഞ്ഞ വേഗതയിലാവും 2ജിബി ഡാറ്റ ഉപയോഗത്തിന് ശേഷം ഇന്റര്‍നെറ്റ് ലഭിക്കുക.

ജിയോയുടെ 96 രൂപയുടെ മറ്റൊരു ഓഫറില്‍ അണ്‍ലിമിറ്റഡ് കോളും, എസ്എംഎസും പ്രതിദിനം 1ജിബി ഇന്റര്‍നെറ്റും ഏഴ് ദിവസത്തെ കാലപരിധിയില്‍ ലഭിക്കും.

1ജിബി ഉപയോഗിച്ച് കഴിഞ്ഞാലും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കും.

പക്ഷെ 128 കെബിപിഎസ് എന്ന കുറഞ്ഞവേഗതയിലാണെന്ന് മാത്രം.

4ജി വേഗതയിലേക്ക് തിരികെ എത്തണമെങ്കില്‍ മൈ ജിയോ ആപ്പ് വഴിയോ ജിയോയുടെ വെബ്‌സൈറ്റ് വഴിയോ ഇന്റര്‍നെറ്റ് റീച്ചാര്‍ജ് വൗച്ചര്‍ വാങ്ങേണ്ടതാണ്.

Top