unkown person attack to nayanthara’s flat

തെന്നിന്ത്യന്‍ താരം നയന്‍താരക്കെതിരെ അജ്ഞാതരുടെ ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. ചെന്നൈയില്‍ നയന്‍താര താമസിക്കുന്ന ഫ്‌ളാറ്റിലാണ് അജ്ഞാതരുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ മൂക്കിനും നെറ്റിക്കും പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നയന്‍താര ഇപ്പോള്‍ വാക്കിംഗ് സ്റ്റിക്കിന്റെ സഹായത്തോടെയാണ് നടക്കുന്നതെന്ന് തമിഴ് മാധ്യമങ്ങള്‍ പറയുന്നു.

അതേസമയം നയന്‍താരക്ക് നേരെ ആക്രമണം ഉണ്ടായതിന്റെ കാരണം വ്യക്തമല്ല. നടനും നിര്‍മ്മാതാവുമായ മുന്‍ കാമുകനാണ് നയന്‍താരക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലെന്നാണ് കോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ നയന്‍താര പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ടോ എന്നും വ്യക്തമായിട്ടില്ല.

വിക്രം നായകനായ ഇരുമുരുഗന്‍, കാര്‍ത്തിയുടെ കശ്‌മോര, തെലുങ്ക് ചിത്രം ബാബു ബംഗാരം എന്നിവയിലാണ് നയന്‍താര ഇപ്പോള്‍ അഭിനയിക്കുന്നത്. ശിവകാര്‍ത്തികേയന്റെ പുതിയ ചിത്രത്തിലും നയന്‍താരയാണ് നായിക.

Top