മഞ്ചേശ്വരത്ത് യുവാവിനെ അജ്ഞാതസംഘം വെടിവച്ചു

gun-shooting

മഞ്ചേശ്വരം: കാസര്‍ഗോഡ് മഞ്ചേശ്വരത്ത് യുവാവിനെ അജ്ഞാതസംഘം വെടിവച്ചു. ബദിയെടുക്ക സ്വദേശി സിറാജുദ്ദീനാണ് വെടിയേറ്റത്.

ബുധനാഴ്ച രാത്രി മഞ്ചേശ്വരം ഹൊസങ്കടിയില്‍ വെച്ചാണ് യുവാവിന് അജ്ഞാതസംഘത്തിന്റെ വെടിയേറ്റത്.സംഭവത്തിന് പിന്നില്‍ ഗുണ്ടാ സംഘം ആണെന്നാണ് സൂചന.

സിറാജുദ്ദീന്റെ കഴുത്തിനാണ് വെടിയേറ്റത്. ആരോഗ്യനില ഗുരുതരമായതോടെ ഇയാളെ മംഗളൂരുവില്‍ നിന്ന് എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റി.

വെടിയേറ്റ സിറാജുദ്ധീനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത് വെടിവച്ച അജ്ഞാതസംഘം തന്നെയാണെന്നാണ് പൊലീസ് പറയുന്നത്.

Top