സര്‍വകലാശാല വെബ്‌സൈറ്റ് ഹാക്ക് ചെയ്തു;പ്രണയിനിക്ക് ജന്മദിനാശംസ നേര്‍ന്ന് കാമുകന്‍

website

ന്യൂഡല്‍ഹി: കാമുകിക്ക് ജന്മദിനാശംസ അറിയിക്കാന്‍ സര്‍വകലാശാല വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് കാമുകന്‍. ഇന്ത്യയിലെ പ്രമുഖ കേന്ദ്ര സര്‍വകലാശാലയായ ജാമിയ മിലിയ സര്‍വകലാശാലയുടെ വെബ്‌സൈറ്റാണ് ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ഹാക്ക് ചെയ്യപ്പെട്ടത്.

‘ഹാപ്പി ബര്‍ത്ത്‌ഡേ പൂജ. ലവ് യു’ എന്ന സന്ദേശമായിരുന്നു സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ക്ക് ലഭിച്ചിരുന്നത്. എന്നാല്‍ ആരുടെ സന്ദേശമാണിതെന്നോ ആര്‍ക്കാണ് അയച്ചതെന്നോ വ്യക്തമല്ല. ഏതെങ്കിലും വ്യക്തിയോ സംഘടനയോ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്ത് വന്നിട്ടില്ല. സര്‍വകലാശാലയും ഇത് സംബന്ധിച്ച് പ്രതികരണമൊന്നും നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

വെബ്‌സൈറ്റ് പിന്നീട് സാധാരണ നിലയിലായി. സര്‍വകലാശാലകളുടെയും വിവിധ മന്ത്രാലയങ്ങളുടേതുമടക്കം നിരവധി സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകള്‍ അടുത്ത കാലത്ത് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. 2013 മുതല്‍ 2016 വരെയുള്ള കാലയളവില്‍ 700ല്‍ ലധികം ഔദ്യോദിക വെബ്‌സൈറ്റുകളാണ് ആക്രമണത്തിന് ഇരയായത്.

Top