കെ.ടി ജലീലിന്റെ ഗവേഷണ ബിരുദം ചട്ടപ്രകാരമെന്ന് കേരള സര്‍വകലാശാല

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ ഗവേഷണ ബിരുദം ചട്ടപ്രകാരം തന്നെയെന്ന് കേരള സര്‍വകലാശാല. ആരോപണം സംബന്ധിച്ചുള്ള പരാതി ഗവര്‍ണര്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് കൈമാറിയിരുന്നു. തുടര്‍ന്ന് വി.സി നടത്തിയ അന്വേഷണത്തിലാണ് ഗവേഷണ ബിരുദം ചട്ടപ്രകാരമെന്ന് കണ്ടെത്തിയത്. ജലീലിന്റെ പി.എച്ച്.ഡി. പ്രബന്ധത്തില്‍ മൗലിക സംഭാവനയില്ലെന്നും വിദഗ്ധ പാനല്‍ പുനഃപരിശോധിക്കണമെന്നുമായിരുന്നു പരാതി.

2006-ലാണ് കെ.ടി. ജലീല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്.ഡി. ബിരുദം നേടിയത്. മലബാര്‍ കലാപത്തില്‍ ആലി മുസ്ല്യാര്‍ക്കും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കുമുള്ള പങ്കിനെക്കുറിച്ചായിരുന്നു പ്രബന്ധം തയ്യാറാക്കിയത്. എന്നാല്‍ പ്രബന്ധത്തില്‍ ഉദ്ധരണികള്‍ മാത്രമാണെന്നും ജലീലിന്റേതായി ഒരു സംഭാവനയുമില്ലെന്നാണ് പരാതിയിലെ ആരോപണം. ഇതോടൊപ്പം വ്യാകരണ പിശക് ഒരുപാടുണ്ടെന്നും അക്കമിട്ട് സൂചിപ്പിച്ചിരുന്നു

സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയാണ് ജലീലിന്റെ പിഎച്ച്.ഡി. ബിരുദത്തിനെതിരേ ഗവര്‍ണര്‍ക്ക് പരാതി സമര്‍പ്പിച്ചത്.

Top