കേരള സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി

exam

തിരുവനന്തപുരം: കേരള സര്‍വകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സംസ്ഥാനത്ത് മഴക്കെടുതി തുടരുന്ന സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റി വെച്ചത്.

അതേ സമയം സംസ്ഥാനത്ത് ഇന്ന് മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എന്നാല്‍ അതിതീവ്രമഴയ്ക്കുള്ള മുന്നറിയിപ്പായ റെഡ് അലേര്‍ട്ട് ഇന്ന് ഒരു ജില്ലയിലും പ്രഖ്യാപിച്ചിട്ടില്ല.

Top