മോഡറേഷന്‍ തട്ടിപ്പ്; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും

തിരുവനന്തപുരം: കേരള സര്‍വകലാശാല മോഡറേഷന്‍ മാര്‍ക്ക് ദാനത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും. വിശദമായ അന്വേഷണം നടത്തേണ്ടതിനാല്‍ സൈബര്‍ വിദഗ്ദരെ കൂടി ഉള്‍പ്പെടുത്തി ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിന് കേസ് കൈമാറാനാണ് ആലോചിക്കുന്നത്.

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം വേണമെന്ന് പ്രാഥമിക അന്വേഷണം നടത്തിയ ജില്ലാ ക്രൈംബ്രാഞ്ച് ശുപാര്‍ശ ചെയ്തിരുന്നു. ശുപാര്‍ശ ഡിജിപിയുടെ പരിഗണനയിലാണ്. ഡിജിപിയുടെ ഉത്തരവ് വൈകാതെ പുറത്തിറങ്ങും.

കേരള സര്‍വ്വകലാശാലയില്‍ നടന്ന മോഡറേഷന്‍ തട്ടിപ്പിന്റെ നിര്‍ണായക വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സംഭവത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.

2016 മുതല്‍ 2019 വരെയുള്ള ബിരുദ പരീക്ഷകളുടെ മാര്‍ക്കില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ സൈബര്‍ സെല്ലിന്റെ സഹകരണത്തോടെ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്.

Top