യു.ജി.സി നിര്‍ത്തലാക്കി എച്ച്.ഇ.സി.ഐ കൊണ്ടുവരുമെന്ന്; ആശങ്ക പ്രകടിപ്പിച്ച് അധ്യാപകര്‍

ugc

ന്യൂഡൽഹി: സർവ്വകലാശാല ധനസഹായ കമീഷൻ (യു.ജി.സി) നിർത്തലാക്കിയ ശേഷം ഉന്നത വിദ്യാഭ്യാസ കമീഷൻ (എച്ച്.ഇ.സി.ഐ) കൊണ്ടുവരാനുള്ള നീക്കത്തിൽ ആശങ്ക പ്രകടിപ്പിച്ച് വിദ്യാഭ്യാസ വിദഗ്ധരും അധ്യാപക സംഘടനകളും.

ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള രാഷ്ട്രീയ കടന്നു കയറ്റത്തിലേയ്ക്കും സ്വകാര്യവത്കരണത്തിലേക്കും വഴിതെളിക്കുന്ന മാറ്റമാണിതെന്നാണ് കേന്ദ്ര സർവകലാശാല അധ്യാപക സംഘടനകളുടെ സംയുക്ത വേദിയായ എ.ഐ.എഫ്.യു.സി.ടി.ഐ.ഒയും ഡൽഹി സർവകലാശാല അധ്യാപക യൂണിയനും കുറ്റപ്പെടുത്തുന്നത്.

രാഷ്ട്രീയക്കാർ ഉന്നത വിദ്യാഭ്യാസം നിയന്ത്രിക്കുന്നത് ദോഷം ചെയ്യുമെന്നും യു.ജി.സി മുൻ ചെയർമാൻ സുഖദേവ് തൊറാത്ത് വ്യക്തമാക്കി. സ്വയംഭരണ സ്വാതന്ത്ര്യമുള്ള യു.ജി.സി പിരിച്ചുവിടുന്നതോടെ മന്ത്രാലയത്തിന് സർവകലാശാലകളുടെ അധികാരത്തിൽ നേരിട്ട് കൈകടത്താൻ സാധിക്കുന്നതാണ്.

Top