സര്‍വകലാശാലാ പരീക്ഷകള്‍ മെയ് 3-ന് ശേഷം നടത്തുമെന്ന് കെ ടി ജലീല്‍

തിരുവനന്തപുരം: സര്‍വകലാശാലാ പരീക്ഷകള്‍ മെയ് 3-ന് ശേഷം നടത്തുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി കെ ടി ജലീല്‍. പരീക്ഷകളെ സംബന്ധിച്ച അന്തിമതീരുമാനം നാളെ തിരുവനന്തപുരത്ത് നടക്കുന്ന വിസിമാരുടെ യോഗത്തില്‍ എടുക്കുമെന്നും മന്ത്രി പറഞ്ഞു.

സര്‍വകലാശാലകള്‍ പുതുക്കിയ അക്കാദമിക് കലണ്ടറുകള്‍ പ്രസിദ്ധീകരിക്കും. അസാപിന്റെ നേതൃത്വത്തില്‍ നാളെ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങുകയാണെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ കണ്ണൂര്‍ സര്‍വകലാശാല യുജി, പിജി പരീക്ഷകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞിട്ടുണ്ട്. അവിടെ മൂല്യനിര്‍ണയമാണ് നടക്കാന്‍ ബാക്കിയുള്ളത്.

കാലിക്കറ്റ് സര്‍വകലാശാലയില്‍ യുജി പരീക്ഷകള്‍ നടന്നു, പിജി പരീക്ഷകളാണ് നടക്കാന്‍ ബാക്കിയുള്ളത്.

കേരള സര്‍വകലാശാലയിലാണ് വിവിധ യുജി പരീക്ഷകള്‍ നടക്കാനുണ്ട്.പ്രത്യേകിച്ച് യുജി അവസാന സെമസ്റ്റര്‍ പരീക്ഷകളാണ് ഇനി നടക്കാനുള്ളതെന്നും മന്ത്രി പറഞ്ഞു. .

Top