സര്‍വ്വകലാശാല പരീക്ഷാ നടത്തിപ്പില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ ഇടപെടല്‍ വിശ്വാസ്യത നശിപ്പിക്കുന്നുവെന്ന്

v-muralidharan

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികളുടെ വീട്ടില്‍ നിന്നും യൂണിറ്റ് കമ്മിറ്റി ഓഫീസില്‍ നിന്നും ഉത്തരക്കടലാസുകള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്ര മന്ത്രി വി മുരളീധരന്‍. സര്‍വ്വകലാശാല പരീക്ഷാ നടത്തിപ്പില്‍ ഭരണകക്ഷി വിദ്യാര്‍ത്ഥി സംഘടനകളുടെ ഇടപെടല്‍ വിശ്വാസ്യത നശിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പരീക്ഷാ സമ്പ്രദായം കുറ്റമറ്റതാണെന്നാണ് കരുതിയിരുന്നതെന്നും രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് സംഘടനാ നേതാക്കള്‍ക്ക് പ്രയോജനമുണ്ടാക്കാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധമുണ്ടാകണമെന്നും മന്ത്രി വ്യക്തമാക്കി.

Top