university exam paper leaked

കാസര്‍കോട്: സാങ്കേതിക സര്‍വ്വകലാശാലയുടെ ആദ്യ പരീക്ഷാ നടത്തിപ്പില്‍ വന്‍വീഴ്ച. നാലാം തീയതി നടക്കേണ്ട ഒന്നാം വര്‍ഷ എഞ്ചിനീയറിംഗ് പരീഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു.

സുതാര്യമായ കവറിലാണ് പരീക്ഷാ കേന്ദ്രങ്ങളില്‍ ചോദ്യപേപ്പറുകള്‍ എത്തിച്ചത്. ചോദ്യപേപ്പര്‍ പുറത്തായതിനെ തുടര്‍ന്ന് സര്‍വ്വകലാശാല അധികൃതര്‍ ചോദ്യപേപ്പര്‍ തിരികെ വാങ്ങി. പകരം ചോദ്യപേപ്പര്‍ എത്തിക്കാനുള്ള ശ്രമം അധികൃതര്‍ ആരംഭിച്ചു.

Top