വാഹനങ്ങള്‍ക്ക് കേടുവരുത്തി ; യൂണിവേഴ്‌സിറ്റി കോളജില്‍ വീണ്ടും ആക്രമണം

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ വീണ്ടും ആക്രമണം. സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാര്‍ട്‌മെന്റിലാണ് ആക്രമണം ഉണ്ടായത്. ഡിപ്പാര്‍ട്‌മെന്റിലെ അധ്യാപകരുടെ വാഹനങ്ങള്‍ക്ക് കേടുവരുത്തിയിട്ടുണ്ട്. സംഭവത്തിനു പിന്നില്‍ എസ്എഫ്ഐ പ്രവര്‍ത്തകരാണെന്നാണ് ആരോപണം.

അച്ചടക്ക സമിതി റിപ്പോർട്ടിനെ തുടർന്നായിരുന്ന ആക്രമണം. ഗേറ്റ് പൂട്ടി പ്രതിഷേധിച്ചെതിനെതിരെ കോളേജ് അച്ചടക്ക സമിതി എസ്എഫ്ഐക്കെതിരെ റിപ്പോർട്ട് നൽകിയതാണ് പ്രകോപനം. ഇതേ തുടർന്ന് അച്ചടക്ക സമിതിയിലെ അംഗങ്ങളായ സ്റ്റാറ്റിറ്റിക്സ് തലവൻ സോമശേഖരൻ നായർ, മാത്‍സ് ഡിപ്പാർട്ട്മെന്റ് തലവൻ ബാബു എന്നിവരുടെ വാഹനം തകർത്തു.

വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് അടച്ച യൂണിവേഴ്സിറ്റി കോളേജ് നാളെ തുറക്കാനിരിക്കെയാണ് വീണ്ടും ആക്രമണങ്ങള്‍ അരങ്ങേറിയത്.

അതേസമയം ഹോസ്റ്റലില്‍ കെ.എസ്.യു പ്രവര്‍ത്തകനെ മര്‍ദിച്ച കേസില്‍ പ്രതിയായ മഹേഷിനെ ഇതുവരെയും പിടികൂടാനായിട്ടില്ല. മഹേഷ് ഒളിവിലാണെന്നാണ് പൊലീസ് നിഗമനം.

Top