യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്ഐ അക്രമം ; പുതുമയൊന്നുമില്ലെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പുതുമയൊന്നുമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

കാലങ്ങളായി മറ്റ് സംഘടനകള്‍ക്ക് എസ്എഫ്ഐ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുകയാണ് യൂണിവേഴ്‌സിറ്റി കോളേജിലെന്നും എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നോമിനേഷന്‍ നല്‍കാന്‍ പോലും എസ്എഫ്ഐ അനുവദിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അത്തരം രീതിയിലാണ് എസ്എഫ്ഐ അവിടെ പ്രവര്‍ത്തിക്കുന്നതെന്നും ഈ സാഹചര്യം മാറണമെന്നും എല്ലാ സംഘടനകള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ടാകണമെന്നും കാനം കൂട്ടിച്ചേര്‍ത്തു.

Top