യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം; കുറ്റക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി

Pinarayi Vijayan

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ എസ് എഫ് ഐ സംഘര്‍ഷത്തില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തി പരുക്കേല്‍പ്പിച്ച കേസിലെ പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഷ്ട്രീയ ലക്ഷ്യത്തോടെ യൂണിവേഴ്‌സിറ്റി കോളജിനെ തകര്‍ക്കാനുള്ള ശ്രമം ചില കോണില്‍നിന്ന് ഉയര്‍ന്നു വരുന്നുണ്ട്. ഇത് അംഗീകരിക്കാനാകില്ല. ആളുണ്ടെങ്കില്‍ യൂണിവേഴ്‌സിറ്റി കോളജില്‍ ആര്‍ക്കും സംഘടനാ പ്രവര്‍ത്തനം നടത്താം. അതിനുള്ള അവകാശം സംഘടനകള്‍ക്കുണ്ടെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തെ ഏറ്റവും മികച്ച സര്‍ക്കാര്‍ കോളജുകളില്‍ ഒന്നാണ് യൂണിവേഴ്‌സിറ്റി കോളജ്. നിരവധി പ്രതിഭാധനര്‍ ഇവിടെ പഠിച്ചിട്ടുണ്ട്. കോളജ് മാറ്റണമെന്ന ആവശ്യം അംഗീകരിക്കില്ല. നിലവിലുള്ള സ്ഥലത്ത് തന്നെ കോളജ് തുടരുമെന്നും കൂടുതല്‍ മികവുറ്റതാക്കി പോരായ്മകള്‍ പരിഹരിക്കാന്‍ ആവശ്യമായ ചര്‍ച്ചകള്‍ നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top