യൂണിവേഴ്‌സിറ്റി കോളേജില്‍ നാമനിര്‍ദ്ദേശ പത്രിക തള്ളിയ സംഭവം; നിയമനടപടിയ്‌ക്കൊരുങ്ങി കെഎസ്‌യു

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെ തുടര്‍ന്ന് കെഎസ്‌യു നിയമനടപടിയിലേക്ക്.

പത്രിക തള്ളിയതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നാണ് കെഎസ്‌യു ആരോപിക്കുന്നത്. വിഷയത്തെ സംബന്ധിച്ച് കോടതിയെ സമീപിക്കുമെന്നും കെഎസ്‌യു പ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടി കെഎസ്‌യു സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ പത്രിക തള്ളിക്കളഞ്ഞത്. ചട്ട പ്രകാരമല്ല പത്രികള്‍ നല്‍കിയത് എന്നായിരുന്നു സൂക്ഷ്മ പരിശോധന സമിതി വിലയിരുത്തിയത്.

നാമനിര്‍ദ്ദേശ പത്രിക പൂരിപ്പിച്ചതിലെ പിഴവുകള്‍ ചൂണ്ടി കാണിച്ചാണ് പത്രികള്‍ തള്ളിയത്. എന്നാല്‍ പത്രിക തള്ളിയതിന് പിന്നില്‍ എസ്എഫ്‌ഐ ആണെന്നാണ് കെഎസ് യു ആരോപിച്ചത്.

Top