യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം: കെ.എസ്.യു പ്രസിഡന്റ് നിരാഹാരസമരം തുടങ്ങി

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അഖിലിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കുത്തിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം തുടങ്ങി.

കോണ്‍ഗ്രസ് പ്രവര്‍ത്തന സമിതിയംഗം ഉമ്മന്‍ചാണ്ടി സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു. അതിക്രമങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന പ്രിന്‍സിപ്പലിനെയും അധ്യാപകരെയും സസ്‌പെന്‍ഡ് ചെയ്യുക, കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിച്ചിട്ടുണ്ട്.

നേരത്തെ, യൂണിവേഴ്‌സിറ്റി കോളജില്‍ വീണ്ടും ഉത്തരക്കടലാസ് പിടിച്ച സംഭവം അറിഞ്ഞെത്തിയ കെ.എസ്.യു സംസ്ഥാന പ്രസിഡന്റിനെയും സംഘത്തെയും അധ്യാപകര്‍ തടഞ്ഞിരുന്നു. പിന്നാലെ എത്തിയ പോലീസ് ഇന്‍സ്‌പെക്ടര്‍ സമ്പത്ത് മര്‍ദിച്ചതായും കെ.എസ്.യു പ്രവര്‍ത്തകര്‍ ആരോപിച്ചു.

Top